വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വൈ​റ്റ് ഹൗ​സി​ന്‍റെ പു​റ​ത്തെ ഗേ​റ്റി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് ക​യ​റ്റി​യ​തി​ന് ഒ​രാ​ൾ അ​റ​സ്റ്റി​ൽ. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ വൈ​റ്റ് ഹൗ​സി​ലെ ഗേ​റ്റി​ൽ അ​തി​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലും മേ​യി​ലും സു​ര​ക്ഷാ ക​വാ​ട​ത്തി​ൽ സ​മാ​ന​മാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

വാ​ഹ​ന​മോ​ടി​ച്ച വ്യ​ക്തി​യെ​ക്കു​റി​ച്ചോ അ​യാ​ളു​ടെ ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചോ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.