മു​ഖ്യമ​ന്ത്രി​യു​ടെ യു​എ​സ്, ക്യൂ​ബ യാ​ത്ര​യ്ക്ക് കേ​ന്ദ്ര അ​നു​മ​തി
മു​ഖ്യമ​ന്ത്രി​യു​ടെ യു​എ​സ്, ക്യൂ​ബ യാ​ത്ര​യ്ക്ക് കേ​ന്ദ്ര അ​നു​മ​തി
Tuesday, May 30, 2023 4:10 PM IST
ന്യൂ​ഡ​ല്‍​ഹി:​മു​ഖ്യമ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ യു​എ​സ്, ക്യൂ​ബ യാ​ത്ര​യ്ക്ക് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി. അ​ടു​ത്ത മാ​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി വി​ദേ​ശ​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക.

ജൂ​ണ്‍ ഏ​ഴി​ന് യാ​ത്ര തി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി 13 വ​രെ യു​എ​സി​ല്‍ തു​ട​രും. പി​ന്നീ​ട് ക്യൂ​ബ​യി​ലേ​യ്ക്ക് തി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി 18 വ​രെ അ​വി​ടെ തു​ട​രും. യു​എ​സി​ല്‍ എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ലോ​ക കേ​ര​ളാ സ​ഭ​യു​ടെ അ​മേ​രി​ക്ക​ന്‍ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ര്‍ ച​ര്‍​ച്ച ന​ട​ത്തും.

സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍, ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍, പ്ലാ​നിം​ഗ് ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​കെ.​രാ​മ​ച​ന്ദ്ര​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യ് തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​കും. ക്യൂ​ബ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജും, ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യും പ​ങ്കെ​ടു​ക്കും.


ക​ഴി​ഞ്ഞ​യി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ യു​എ​ഇ സ​ന്ദ​ര്‍​ശ​ന​മു​ള്‍​പ്പെ​ടെ മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ​യാ​ത്ര​യ്ക്ക് കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​ത് വിവാദമാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​യ്ക്ക് കേ​ന്ദ്രം വീ​ണ്ടും അ​നു​മ​തി ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<