കി​റു കൃ​ത്യം ഈ ​വ​ര; ദ​മ്പ​തി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
കി​റു കൃ​ത്യം ഈ ​വ​ര; ദ​മ്പ​തി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
Friday, December 1, 2023 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​യൂ​രി​ൽ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​തി​ക​ളു​ടെ രേ​ഖാ​ചി​ത്രം വ​ര​ച്ച ദ​മ്പ​തി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. സി-​ഡി​റ്റ് ജീ​വ​ന​ക്കാ​രാ​നാ​യ ആ​ർ.​ബി.​ഷ​ജി​ത്തും ഭാ​ര്യ സ്മി​ത എം.​ബാ​ബു​വു​മാ​ണ് രേ​ഖാ​ചി​ത്രം വ​ര​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം എ​സി​പി പ്ര​ദീ​പ് അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് രേ​ഖാ​ചി​ത്രം വ​ര​ച്ച​ത്. വെ​ളു​പ്പി​നു നാ​ലോ​ടെ രേ​ഖാ​ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി ന​ൽ​കി. കു​ട്ടി​യെ ക​ണ്ടെ​ത്തി​യ ശേ​ഷം കു​ട്ടി പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചു മൂ​ന്നു​രേ​ഖാ ചി​ത്രം കൂ​ടി വ​ര​ച്ചു​ന​ൽ​കി​യെ​ന്നും ഷ​ജി​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

കൊ​ല്ലം ഓ​യൂ​രി​ലെ അ​ഭി​ഗേ​ൽ സാ​റ​യെ ത​ട്ടി കൊ​ണ്ട് പോ​യ രാ​ത്രി 12ആ​യ​പ്പോ​ൾ എ​സി​പി പ്ര​ദീ​പ് സാ​റി​ന്‍റെ ഫോ​ൺ വ​ന്നു. പ്ര​തി​ക​ളു​ടെ രേ​ഖാ ചി​ത്രം വ​ര​യ്ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ദ്യം ര​ണ്ട് ദൃ​ക്സാ​ക്ഷി​ക​ളെ ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

അ​വ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് രേ​ഖാ​ചി​ത്ര​ങ്ങ​ൾ വെ​ളു​പ്പി​ന് നാ​ലോ​ടെ ത​യാ​റാ​ക്കി ന​ൽ​കി. പി​ന്നീ​ട് അ​ഭി​ഗേ​ൽ സാ​റ​യെ ക​ണ്ടെ​ത്തി​യ ശേ​ഷം കു​ഞ്ഞി​ന്‍റെ അ​ഭി​പ്രാ​യം കേ​ട്ട ശേ​ഷം കൊ​ല്ലം വി​ക്ടോ​റി​യ ഹോ​സ്പി​റ്റ​ലി​ൽ വ​ച്ച് മൂ​ന്ന് രേ​ഖാ ചി​ത്രം കൂ​ടി വ​ര​ച്ച് ന​ൽ​കി.

ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ണാ​യ​ക കാ​ര​ണം ഞ​ങ്ങ​ൾ വ​ര​ച്ച രേ​ഖാ ചി​ത്ര​ങ്ങ​ൾ കൂ​ടി കാ​ര​ണ​മാ​യി എ​ന്ന​റി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷം .

കൂ​ടെ ഉ​റ​ക്ക​മൊ​ഴി​ച്ച് നി​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, പ്ര​കാ​ശ് ക​ലാ​കേ​ന്ദ്രം, വി​നോ​ദ് റ​സ്പോ​ൺ​സ്, യു.​എം ബി​ന്നി മ​റ്റ് സു​ഹൃ​ത്തു​ക്ക​ൾ ..... എ​ല്ലാ​വ​ർ​ക്കും ന​ന്ദി സ്നേ​ഹം അ​ഭി​ഗേ​ൽ സാ​റ (ഞ​ങ്ങ​ളു​ടെ മി​യ കു​ട്ടി) നി​ർ​ണ്ണാ​യ​ക അ​ട​യാ​ള​ങ്ങ​ൾ ത​ന്ന​തി​ന്.


Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<