ഇന്ധന സെസിനെതിരേ വ്യാപക പ്രതിഷേധം; കണ്ണീർവാതകം, സംഘർഷം
സ്വന്തം ലേഖകൻ
Tuesday, February 7, 2023 12:29 PM IST
കൊച്ചി: ഇന്ധന സെസിനെതിരേ കോൺഗ്രസ് നടത്തിയ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ സംഘർഷം. എറണാകുളം, തൃശൂർ, കൊല്ലം, കോട്ടയം ജില്ലകളിലാണ് സംഘർഷമുണ്ടായത്.
എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന് നേരെ രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
തൃശൂരിലും കോട്ടയത്തും കൊല്ലത്തും ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പോലീസ് നീക്കിയത്.