"ഖാ​ർ​ഗെ വി​ജ​യി​ക്കും; ത​രൂ​ർ എ​ലീ​റ്റ് ക്ലാ​സ്'
"ഖാ​ർ​ഗെ വി​ജ​യി​ക്കും; ത​രൂ​ർ എ​ലീ​റ്റ് ക്ലാ​സ്'
Sunday, October 2, 2022 12:37 PM IST
ജ​യ്പൂ​ർ: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​ജ​യി​ക്കു​മെ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം മ​റി​ക​ട​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് ഒ​ഴി​വാ​യ ഗെ​ഹ്‌​ലോ‌​ട്ട്, ഖാ​ർ​ഗെ വ​ന്പ​ൻ വി​ജ​യം നേ​ടു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു.

ശു​ദ്ധ​നായ ഖാ​ർ​ഗെ​യ്ക്ക് പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട രാ​ഷ്ട്രീ​യ പ​രി​ച​യ​മു​ണ്ടെ​ന്നും ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് വ​ന്പി​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു. ഖാ​ർ​ഗെ​യു​ടെ എ​തി​ർ​സ്ഥാ​നാ​ർ​ഥി​യാ​യ ശ​ശി ത​രൂ​ർ ഉയർന്ന ചി​ന്ത​ക​ളു​ള്ള ന​ല്ല മ​നു​ഷ്യ​നാ​ണെ​ങ്കി​ലും അ​ദേ​ഹം "എ​ലീ​റ്റ് ക്ലാ​സ്'​ആ​ണെ​ന്ന് ഗെ​ഹ്ട​ലോ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.


രാ​ജ​സ്ഥാ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​വേ​യാ​ണ് ഗെ​ഹ്‌​ലോ​ട്ട് ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്. ഖാ​ർ​ഗെ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച ഉ​ട​ൻ​ത​ന്നെ ഗെ​ഹ്‌​ലോ​ട്ട് പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<