കുടുംബകോടതിയിൽ വിരമിച്ച ജഡ്ജിമാരെ നിയമിക്കുന്നു
Wednesday, March 29, 2023 6:51 PM IST
തിരുവനന്തപുരം: കുടുംബകോടതി ജഡ്ജിമാരുടെ നിലവിലുള്ള ഒഴിവുകളില്‍ വിരമിച്ച ജഡ്ജിമാരെ നിയമിക്കുന്നു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ജഡ്ജിമാരായിരുന്ന എ. ഹാരീസ് (വടകര), കെ.ആര്. മധുകുമാര്‍ (നെയ്യാറ്റിന്‍കര), ഇ.സി. ഹരിഗോവിന്ദന് (ഒറ്റപ്പാലം), കെ. എസ്. ശരത് ചന്ദ്രന് (കുന്നംകുളം), വി.എന്‍. വിജയകുമാര്‍ (കാസര്‍ഗോഡ്) എന്നിവരെയാണ് നിയമിക്കുക.