ലങ്കയെ വാലറ്റം തുണച്ചു; ഇന്ത്യയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം
Sunday, August 4, 2024 6:51 PM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സ്നേടി.
ആറിന് 136 എന്ന നിലയില്‍ തകർച്ച നേരിട്ട ശ്രീലങ്കയെ കാമിന്ദു മെന്‍ഡിസിനെ കൂട്ടുപിടിച്ച് വെല്ലാലഗെ നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേർന്ന് 72 റണ്‍സാണ് നേടിയത്.
നാൽപതു റൺസ് വീതം നേടിയ അവിഷ്ക ഫെറാന്‍ഡോയും കാമിന്ദു മെന്‍ഡിസും മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ദുനിത് വെല്ലാലഗെ 39 റൺസ് നേടി.
ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.