ട്രെയിനിൽ നിന്ന് വീണു പരിക്കേറ്റ യുവാവ് മരിച്ചു
Monday, September 16, 2024 8:04 PM IST
ബംഗളൂരു: സുഹൃത്തുക്കളെ കാണാൻ പോകുന്നതിനിടെ ട്രെയിനിൽ നിന്നു വീണു പരിക്കേറ്റ യുവാവ് മരിച്ചു. ഇടുക്കി കല്ലാർ പട്ടംകോളനി തൂക്കുപാലം എംജി മന്ദിരത്തിൽ റിട്ട.പോസ്റ്റ്മാസ്റ്റർ ജി.സുനിലിന്റെ മകൻ ദേവനന്ദൻ (24) ആണ് മരിച്ചത്.
ഞായറാഴ്ച ബംഗളൂരുവിലെ സുഹൃത്തുക്കളെ കാണാൻ മജസ്റ്റിക്കിൽനിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. മൃതദേഹം ശിവാജിനഗർ ബൗറിംഗ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
സംസ്കാരം തൂക്കുപാലത്തെ വീട്ടുവളപ്പിൽ. മാതാവ്: അനിതാകുമാരി (പ്രധാന അധ്യാപിക, മണ്ണൂർ എൻഎസ്എസ് ഹൈസ്കൂൾ), സഹോദരി: ഡോ.ദേവി സുനിൽ (ജർമനി).