ദേഹത്തേക്ക് ഗേറ്റ് വീണ് രണ്ടര വയസുകാരൻ മരിച്ചു
Wednesday, September 18, 2024 8:18 PM IST
കാസർഗോഡ്: കളിക്കുന്നതിനിടയിൽ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർഗോഡ് ഉദുമ പള്ളം തെക്കേക്കരയിലെ മാഹിൻ റാസിയുടെ മകൻ അബുതാഹിർ (രണ്ടര) ആണ് മരിച്ചത്.
മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് ദാരുണ അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.