കോഴിക്കോട്ട് വൻ ലഹരിമരുന്ന് വേട്ട
Wednesday, March 29, 2023 11:15 PM IST
കോഴിക്കോട്: നഗരത്തിൽ നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. പോലീസ് നടത്തിയ പരിശോധനയിൽ 794 ഗ്രാം ഹാഷിഷ് ഓയിലും 256 ഗ്രാം എംഡിഎംഎയും കണ്ടെത്തി.
കേസിൽ നല്ലളം സ്വദേശി ജെയ്സലിനെ പോലീസ് അറസ്റ്റ് ചെയ്തു. വിൽപനയ്ക്കായി കൊണ്ടുവന്ന 360 ഗ്രാം ഹാഷിഷ് ഓയിലുമായി ഇയാളെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽ സൂക്ഷിച്ച ലഹരിമരുന്നിനെപ്പറ്റി വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപ മൂല്യം വരുന്ന 256 ഗ്രാം എംഡിഎംഎയും 20 ലക്ഷം രൂപ വിലവരുന്ന 434 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
സ്കൂൾ വിദ്യാർഥികളെ ലക്ഷ്യം വച്ച് ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന ജെയ്സൽ ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്. ലഹരി വിൽപനയിലൂടെ പണം സമ്പാദിക്കുന്നതിൽ ആർക്കും സംശയം തോന്നാതിരിക്കാൻ സുഹൃത്തുക്കളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇയാൾ പതിവായി പണം കടം വാങ്ങാറുണ്ടായിരുന്നു.