മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​ള്ള ത​പാ​ല്‍ വോ​ട്ട് ഇ​നി 85 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്
മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​ള്ള ത​പാ​ല്‍  വോ​ട്ട് ഇ​നി 85 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്
Sunday, March 3, 2024 12:46 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൺ​പ​ത് വ‌​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്ന ത​പാ​ല്‍ വോ​ട്ട് സൗ​ക​ര്യം 85 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യി ഭേ​ദ​ഗ​തി വ​രു​ത്തി. പ്രാ​യാ​ധി​ക്യം കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍​ക്ക് പോ​ളിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ പോ​കാ​തെ ത​ന്നെ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ഒ​രു​ക്കു​ന്ന​തെ​ന്നും ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍ പ​റ​ഞ്ഞു. ദേ​ശീ​യ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യ ശേ​ഷം കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

ഇ​ത്ത​ര​ത്തി​ല്‍ വോ​ട്ട് ചെ​യ്യേ​ണ്ട​വ​ര്‍ ബ​ന്ധ​പ്പെ​ട്ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​ര​ണാ​ധി​കാ​രി​ക്ക് നി​ശ്ചി​ത ഫോ​മി​ല്‍ (ഫോം 12 ​ഡി) തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന് അ​ഞ്ചു​ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ ന​ല്‍​ക​ണം. അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധി​ച്ചു വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ പ​ട്ടി​ക വ​ര​ണാ​ധി​കാ​രി ത​യാ​റാ​ക്കും.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ സ​ന്ദ​ര്‍​ശി​ച്ച് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ന​ല്‍​കും. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ന​ല്‍​കു​ന്ന ബാ​ല​റ്റ് കൈ​പ്പ​റ്റി അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കു​മെ​ന്നും ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ വ്യ​ക്ത​മാ​ക്കി.
Related News
<