ഡിസംബറെത്തി : പുതിയ സാന്പത്തിക മാറ്റങ്ങൾ അറിഞ്ഞിരിക്കാം
ഡിസംബറെത്തി : പുതിയ സാന്പത്തിക മാറ്റങ്ങൾ അറിഞ്ഞിരിക്കാം
Friday, December 1, 2023 6:39 AM IST
വെബ് ഡെസ്ക്
പുതിയ മാസത്തിലേക്ക് കടക്കുന്പോൾ ഉണ്ടാകുന്ന പ്രധാന സാന്പത്തിക മാറ്റങ്ങളെ പറ്റി അറിഞ്ഞിരിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ലൈഫ് സർട്ടിഫിക്കറ്റ് സമയപരിധി, പുതിയ സിം കാർഡ് നിയമങ്ങൾ എന്നിവ മുതൽ ഡീമാറ്റ് അക്കൗണ്ടുകളുടെ നോമിനേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളുണ്ട്.

2023 ഡിസംബറിലെ പ്രധാന സാമ്പത്തിക മാറ്റങ്ങൾ

ലൈഫ് സർട്ടിഫിക്കറ്റ് സമയപരിധി

വർഷാവർ‌ഷം നവംബർ 30ന് ഉള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ പെൻഷൻകാർ പെൻഷൻ തുടർന്നും കിട്ടുന്നതിന് അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണപത്രമോ സമർപ്പിക്കണം. ഈ സമയപരിധിക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ മുടങ്ങിയേക്കാം.

ബാങ്ക് ലോക്കർ കരാർ എഗ്രിമെന്‍റ്

2022 ഡിസംബർ 31-നോ അതിനുമുമ്പോ ബാങ്ക് ലോക്കർ എഗ്രിമെന്‍റ് സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി അപ്ഡേറ്റ് ചെയ്ത ലോക്കർ എഗ്രിമെന്‍റ് സമർപ്പിക്കേണ്ടി വന്നേക്കാം. 2023 ഡിസംബർ 31 ആണ് കരാറിന്‍റെ അവസാന തീയതി.

പുതിയ സിം കാർഡ് നിയമങ്ങൾ

ടെലികോം ഓപ്പറേറ്റർമാരുടെ പിഒഎസ് ഫ്രാഞ്ചൈസികളുടെയും ഏജന്‍റുമാരുടെയും വിതരണക്കാരുടെയും നിർബന്ധിത രജിസ്ട്രേഷൻ, ബൾക്ക് സിം കാർഡുകളുടെ വിൽപ്പന നിരോധനം, സിം ഡീലർമാരുടെ പോലീസ് വെരിഫിക്കേഷൻ തുടങ്ങിയ നിരവധി മാറ്റങ്ങൾ ഡിസംബർ ഒന്നിനാണ് നിലവിൽ വരുന്നത്.


റിട്ടേണുകൾ ഫയൽ ചെയ്യുക

നിങ്ങൾ ഇതുവരെ റിട്ടേണുകൾ ഫയൽ ചെയ്യാത്ത ആളാണോ‍ ? പുതുക്കിയ റിട്ടേണുകളോ കാലതാമസം വരുത്തിയ റിട്ടേണുകളോ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്.

ആധാർ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി

ആധാർ കാർഡിലെ വിശദാംശങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി സർക്കാർ രണ്ടുതവണ നീട്ടിയിരുന്നു. ഈ സമയപരിധി ഡിസംബർ 14ന് അവസാനിക്കും.

നിഷ്‌ക്രിയ യുപിഐ അക്കൗണ്ട്

ഒരു വർഷത്തിലേറെയായി സജീവമല്ലാത്ത യുപിഐ ഐഡികളും നമ്പറുകളും നിർജ്ജീവമാക്കാൻ പേയ്‌മെന്‍റ് ആപ്പുകളോടും ബാങ്കുകളോടും നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 31 വരെ ഈ നടപടികൾ തുടരും

ഡീമാറ്റ് അക്കൗണ്ട് നോമിനേഷനുകൾ

നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി 2023 ഡിസംബർ 31 ന് അവസാനിക്കും

ഐപിഒകൾക്കുള്ള സമയ പരിധി

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഐപിഒകളുടെ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയക്രമം നിലവിലുള്ള ആറ് ദിവസങ്ങളിൽ നിന്ന് മൂന്ന് ദിവസമായി വെട്ടിച്ചുരുക്കി. ഡിസംബർ ഒന്നിന് ശേഷം വരുന്ന എല്ലാ ഐപിഒകൾക്കും ഈ സമയപരിധി ബാധകമായിരിക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<