കൽപ്പറ്റ: വയനാട് ലക്കിടിയിൽ സ്കൂളിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ജവഹർ നവോദയ സ്കൂളിലെ 80 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ താമസിച്ച് പഠിക്കുന്ന കുട്ടികൾക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

ഛർദിയും വ‍യറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ഉടൻ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

സ്കൂളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.