ഗാസിയാബാദിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് 16 വയസുകാരൻ മരിച്ചു
Tuesday, October 4, 2022 10:36 PM IST
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. 16 വയസുള്ള ഓമേന്ദ്രയാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ഗാസിയാബാദിലെ വസതിയിൽ ടിവി കണ്ടുകൊണ്ടിരുന്ന ഓമേന്ദ്രയുടെ കുടുംബത്തിന് നേർക്ക് ഉഗ്രശബ്ദത്തോടെ എൽഇഡി ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ തെറിച്ചുവീണ ചീളുകൾ തറച്ചാണ് ഓമേന്ദ്ര മരണപ്പെട്ടത്. സ്ഫോടനത്തിൽ വീട്ടിലെ ചുവരിന്റെ ഒരു ഭാഗം തകർന്നുവീണു.
അപകടത്തിൽ ഓമേന്ദ്രുയുടെ മാതാവ്, സഹോദരഭാര്യ, സുഹൃത്ത് കരൺ എന്നിവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.