ആരോഗ്യത്തിൽ അശ്രദ്ധ, ടൂറിസത്തിൽ അഴിമതി; വിമർശനവുമായി സുധാകരൻ
Sunday, January 29, 2023 6:30 PM IST
ആലപ്പുഴ: സിപിഎം നേതൃത്വവുമായി ഇടഞ്ഞ് നിൽക്കെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ മന്ത്രി ജി. സുധാകരൻ. ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണെന്നും ടൂറിസം വകുപ്പിൽ അഴിമതിയാണെന്നും സുധാകരൻ ആരോപിച്ചു.
മെഡിക്കൽ കോളജുകളുടെ വികസം എവിടെയും എത്തിയില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളജിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം; പുതിയ പരിഷ്കാരങ്ങൾ വേണം.
ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെ അയ്യരുകളിയാണ് നടക്കുന്നത്. നഗരത്തിൽ ചീഞ്ഞ കനാലുകളും തോടുകളും ആണ് ഇപ്പോഴും കാണുന്നത്. കനാലുകൾ ആധുനികവൽക്കരിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.