ഗുജറാത്തിൽ ബിജെപി വൻ ഭൂരിപക്ഷം നേടും, കോൺഗ്രസ് തകർന്നടിയും: എക്സിറ്റ് പോൾ പ്രവചനം
ഗുജറാത്തിൽ ബിജെപി വൻ ഭൂരിപക്ഷം നേടും, കോൺഗ്രസ് തകർന്നടിയും: എക്സിറ്റ് പോൾ പ്രവചനം
Monday, December 5, 2022 7:59 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇത്തവണയും വൻ ഭൂരിപക്ഷമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. സംസ്ഥാനത്ത് ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും 32ലധികം സീറ്റുകൾ കൂടുതൽ ലഭിച്ചേക്കുമെന്നാണ് പ്രവചനം.

കോൺഗ്രസ് തകർന്നടിയുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. 37 സിറ്റിംഗ് സീറ്റുകൾ കോൺഗ്രസിന് നഷ്ടമായേക്കും. അതേസമയം എഎപിക്ക് ഏഴ് സീറ്റുകൾ വരെ ലഭിച്ചേക്കാനാണ് സാധ്യതയെന്നും പറയുന്നു.


എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂസ് എക്സ്: ബിജെപി - 117-140, കോണ്‍ഗ്രസ്+എന്‍സിപി - 34-51, എഎപി - 6-13,
റിപ്ലബിക് ടിവി: ബിജെപി - 128-148, കോൺഗ്രസ്+എൻസിപി - 30-42 എഎപി - 2-10
ടിവി9–ഗുജറാത്തി: ബിജെപി - 125-130, കോൺഗ്രസ്+എൻസിപി- 40-50, എഎപി - 3-5
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<