ഗയാനയിലെ സ്കൂൾ ഡോർമിറ്ററിയിൽ തീപിടിത്തം; 20 കുട്ടികൾ മരിച്ചു
Monday, May 22, 2023 6:32 PM IST
ജോർജ്ടൗൺ: ലാറ്റിൻ അമേരിക്കൻ രാജ്യമായ ഗയാനയിലെ സ്കൂൾ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള മാഹ്ദിയ പട്ടണത്തിലെ സെക്കൻഡറി സ്കൂളിലാണ് അപകടം നടന്നത്. പെൺകുട്ടികൾ താമസിക്കുന്ന ഡോർമിറ്ററിയിൽ തിങ്കളാഴ്ച പുലർച്ചെ(പ്രാദേശിക സമയം) ആണ് തീ പടർന്ന് പിടിച്ചത്. ഗോത്രവർഗ വിഭാഗത്തിലുള്ള പെൺകുട്ടികളാണ് ഡോർമിറ്ററിയിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും.
തീ പൂർണമായും അണച്ചതായും അപകടത്തിന്റെ കാരണം വ്യക്തമായില്ലെന്നും അധികൃതർ അറിയിച്ചു.