ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങൾ ഉടന്‍ പുറത്തുവിടുമെന്ന് ഹിൻഡൻബർഗ്
Saturday, August 10, 2024 8:43 AM IST
ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഹിൻഡൻബർഗ് റിസർച്ച്. എക്സ് പ്ലാറ്റ്ഫോമിലാണ് ഇക്കാര്യം ഹിൻഡൻബർഗ് പങ്കുവച്ചത്.
നേരത്തേ അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ട് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നായിരുന്നു റിപ്പോർട്ട്. . 2023 ജനുവരി 24നായിരുന്നു ഈ റിപ്പോർട്ട് പുറത്തുവിട്ടത്.