ഹിന്ദുഫോബിയയ്ക്കെതിരെ നിയമം പാസാക്കി ജോർജിയ
Saturday, April 1, 2023 6:19 PM IST
വാഷിംഗ്ടൺ ഡിസി: ഹിന്ദുഫോബിയയ്ക്കെതിരെ നിയമം പാസാക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി ജോർജിയ. ഹിന്ദുവിരുദ്ധ നിലപാടുകളെ എതിർക്കാനും ഹിന്ദുസമുഹത്തിലെ അംഗങ്ങൾക്കെതിരായ മുൻധാരണകളെ തടയാനുമാണ് നിയമം കൊണ്ടുവന്നത്.
ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ അംഗങ്ങളുടെ സംയുക്ത പിന്തുണയോടെയാണ് നിയമം പാസാക്കിയത്. ലോകമെമ്പാടും 120 കോടി ജനങ്ങൾ വിശ്വസിക്കുന്ന മതമാണ് ഹിന്ദുമതമെന്നും അമേരിക്കയിലെ വിവിധ സേവനമേഖലകളിൽ ഈ വിഭാഗത്തിൽപ്പെട്ടവർ വിശിഷ്ട സംഭാവനകൾ നൽകിയിട്ടുണ്ടെന്നും നിയമത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദു പുരാണങ്ങളെയും ജീവിതരീതികളെയും താറടിക്കാനും ഹിംസയുടെ പ്രതീകങ്ങളായി ചിത്രീകരിക്കാനും ചിലർ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് നിയമം കൊണ്ടുവന്നത്.