ഇന്ത്യ-കാനഡ പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ്
Friday, September 22, 2023 9:27 AM IST
അമൃത്സര്‍: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തില്‍ ഇടപെട്ട് പഞ്ചാബ് കോണ്‍ഗ്രസ്. വീസ നിര്‍ത്തിവച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ കോണ്‍ഗ്രസ് നേതൃത്വം ആശങ്ക അറിയിച്ചു.
പ്രശ്നം കാനഡക്കാരായ പഞ്ചാബ് സ്വദേശികളെ ബാധിക്കുമെന്നും വിഷയം വിദേശകാര്യമന്ത്രാലയം എത്രയും വേഗം പരിഹരിക്കണമെന്നും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് ആവശ്യപ്പെട്ടു.
അതേസമയം, ഹിന്ദു മതവിശ്വാസികള്‍ രാജ്യം വിടണമെന്ന ഭീഷണി സന്ദേശം തള്ളി കാനഡ രംഗത്തെത്തി. കാനഡയില്‍ വെറുപ്പിന് സ്ഥാനമില്ലെന്ന് പൊതുസുരക്ഷ മന്ത്രാലയം അറിയിച്ചു.