ബി​ഹാ​റി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത യാ​ത്രി​ക​നെ രാ​ജ​സ്ഥാ​നി​ലെ​ത്തി​ച്ച് ഇ​ൻ​ഡി​ഗോ
ബി​ഹാ​റി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത യാ​ത്രി​ക​നെ രാ​ജ​സ്ഥാ​നി​ലെ​ത്തി​ച്ച് ഇ​ൻ​ഡി​ഗോ
Friday, February 3, 2023 6:35 PM IST
ജ​യ്പൂ​ർ: ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത യാ​ത്രി​ക​നെ "സു​ര​ക്ഷി​ത​മാ​യി' രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ലെ​ത്തി​ച്ച ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​നെ​തി​രെ ഡ‌​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ(​ഡി​ജി​സി​എ) അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് പാ​റ്റ്ന​യി​ലേ​ക്കു​ള്ള യാ​ത്രി​ക​ൻ വി​മാ​നം മാ​റി ക​യ​റി​യ​ത്. ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്ന് പാ​റ്റ്ന​യി​ലേ​ക്ക് പ​റ​ക്കു​ന്ന ഇ​ൻ​ഡി​ഗോ 6ഇ - 214 ​വി​മാ​ന​ത്തി​ൽ യാ​ത്രി​ക​ൻ ടി​ക്ക​റ്റ് ബൂ​ക്ക് ചെ​യ്തി​രു​ന്നു. ബോ​ർ​ഡിം​ഗ് പാ​സെ​ടു​ത്ത യാ​ത്രി​ക​ൻ തെ​റ്റാ​യ കൗ​ണ്ട​ർ വ​ഴി 6ഇ - 319 ​വി​മാ​ന​ത്തി​ൽ ക​യ​റി, പാ​റ്റ്ന​യി​ൽ നി​ന്ന് 1400 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള ഉ​ദ​യ്പൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു.

യാ​ത്രി​ക​ന്‍റെ ബോ​ർ​ഡിം​ഗ് പാ​സ് ര​ണ്ട് ത​വ​ണ സ്കാ​ൻ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും തെ​റ്റാ​യ വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്കാ​നി​ട​യാ​യ​ത് ഗു​രു​ത​ര​മാ​യ തെ​റ്റാ​ണെ​ന്ന് ഡി​ജി​സി​എ പ​റ​ഞ്ഞു. ഇ​ൻ​ഡി​ഗോ കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്ലാ​യ്മ മൂ​ല​മാ​ണ് ബാ​ർ​കോ​ഡ് സ്കാ​നിം​ഗി​ൽ പോ​ലും സം​ഭ​വം അ​റി​യാ​തി​രു​ന്ന​തെ​ന്ന് ഡി​ജി​സി​എ കു​റ്റ​പ്പെ​ടു​ത്തി.


ഉ​ദ​യ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്ത ശേ​ഷ​മാ​ണ് യാ​ത്രി​ക​ൻ ത​നി​ക്ക് പ​റ്റി​യ തെ​റ്റ് തി​രി​ച്ച​റി​യു​ന്ന​ത്. ഇ​യാ​ൾ വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ് സം​ഭ​വം ഇ​ൻ​ഡി​ഗോ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ അ​ടു​ത്ത ദി​വ​സ​മു​ള്ള വി​മാ​ന​ത്തി​ൽ പാ​റ്റ്ന‌​യി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി 13-ന് ​സ​മാ​ന​മാ​യ സം​ഭ​വം ന​ട​ന്നി​രു​ന്നു. അ​ന്ന്, ഇ​ൻ​ഡോ​റി​ലേ​ക്ക് ടി​ക്കെ​റ്റ​ടു​ത്ത യാ​ത്രി​ക​ൻ വി​മാ​നം മാ​റി​ക്ക​യ​റി നാ​ഗ്പൂ​രി​ലാ​ണ് എ​ത്തി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<