തൃശൂർ: വെള്ളിത്തിരയിലെ മികവാർന്ന പ്രകടനം കൊണ്ട് കഥാപാത്രങ്ങൾക്ക് അമരത്വം നൽകിയ ഇന്നസെന്റിന് സ്മൃതികൂടീരത്തിൽ ആദരമൊരുക്കി കുടുംബം. ഇന്നസെന്റ് അവതരിപ്പിച്ച അനശ്വര കഥാപാത്രങ്ങളെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ കല്ലറയിൽ ആലേഖനം ചെയ്തു.
ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റ് ജൂണിയറിന്റെയും അന്നയുടെയുമാണ് ആശയപ്രകാരമാണ് കല്ലറയിലെ മാർബിൾ ഫലകത്തിൽ കഥാപാത്രങ്ങളെ കൊത്തിവച്ചത്. ഫിലിം റീലിന്റെ മാതൃകയിലാണ് താരത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയില്‍ എഴുതിയിരിക്കുന്നത്.
കിലുക്കം, കാബൂളിവാല, രാവണപ്രഭു, ദേവാസുരം, മിഥുനം, വിയറ്റ്നാം കോളനി, ഇഷ്ടം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്, കല്ല്യാണരാമൻ, ആറാം തന്പുരാൻ, ഫാന്റം, നന്പർ 20 മദ്രാസ് മെയിൽ, മണിച്ചിത്രത്താഴ്, വെട്ടം, മനസിനക്കരെ, ഒരു ഇന്ത്യൻ പ്രണയകഥ, ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിംഗ്, റാംജിറാവു സ്പീക്കിംഗ്, മഴവിൽ കാവടി, സന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, പാപ്പി അപ്പച്ചാ തുടങ്ങിയ ചിത്രങ്ങളിലെ വിവിധ കഥാപാത്രങ്ങൾ കല്ലറയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഇന്നസെന്റിന്റെ ഏഴാം ഓർമദിനത്തോട് അനുബന്ധിച്ച് നിരവധി പേരാണ് കല്ലറ കാണുവാനും പ്രാർഥിക്കുവാനും എത്തിച്ചേർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.