വൻ ഭീകരപ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് ഡൽഹിയിൽ അറസ്റ്റിൽ
Monday, October 2, 2023 9:33 AM IST
ന്യൂഡൽഹി: ഐഎസ്ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസ്മാൻ ആണ് അറസ്റ്റിലായി. പൂനെ ഐഎസ് കേസുമായി ബന്ധപ്പെട്ടാണ് ഡൽഹിയിൽ നിന്നും മുഹമ്മദ് ഷാനവാസിനെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്.
നേരത്തെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇയാളെ പൂനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിലിരിക്കവെ ഇയാൾ ആസൂത്രിതമായി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഡൽഹിയിൽ താമസിച്ചുവരികയായിരുന്നു.
ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂന്നുലക്ഷം രൂപ ഡൽഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വിവിധ സ്ഥലങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. മുഹമ്മദ് ഷാനവാസിനൊപ്പം മറ്റു മൂന്നു പേരും കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം.