കാനത്തിന് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി
Sunday, December 10, 2023 10:41 AM IST
കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കാനത്തെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷമേ മുഖ്യമന്ത്രി ഇവിടെനിന്ന് മടങ്ങൂ. സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ അടക്കമുള്ളവരും കാനത്തെ വീട്ടിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.
രാവിലെ 11ന് വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുക. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് വിലാപയാത്രയായി ഭൗതികശരീരം വീട്ടിലെത്തിച്ചത്.
വിലാപയാത്രയിലുടനീളം ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.