എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയ്ക്ക് വധഭീഷണി
Saturday, September 14, 2024 6:03 AM IST
ന്യൂഡല്‍ഹി: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് കല്യാണ്‍ ചൗബെയ്ക്ക് വധഭീഷണി. ദ്വാരകയിലുള്ള എഐഎഫ്എഫ് ഓഫീസിലാണ് വധഭീഷണി വന്നത്. ഫോണ്‍ കോളിലൂടെയാണ് സന്ദേശം വന്നത്.
ചൗബെയുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടന്ന് സൂചിപ്പിച്ച് എഐഎഫ്എഫ് പോലീസില്‍ പരാതി നല്കി. ദ്വാരക സെക്റ്റര്‍ 23 പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ചൗബെയുടെ ജീവന് ഭീഷണിയുണ്ടെന്ന് സൂചിപ്പിച്ചുള്ള എഐഎഫ്ഐയുടെ പരാതി ലഭിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.