തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഇ​ഡി അ​ന്വേ​ഷ​ണം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കു​ക എ​ന്ന ഗു​ഢ​ല​ക്ഷ്യ​മാ​ണ് ചി​ല​ർ​ക്കു​ള്ള​ത്. ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ർ വ​ള​രെ മു​ൻ​പ് ത​ന്നെ തു‌​ട​ങ്ങി​യി​രു​ന്നു. തെ​റ്റു ചെ​യ്ത​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. ചോ​റി​ൽ ഒ​രു ക​റു​ത്ത വ​റ്റു​ണ്ടെ​ങ്കി​ൽ അ​ത് എ​ടു​ത്തു ക​ള​യു​ക​യ​ല്ലേ ചെ​യ്യു​ന്ന​തെ​ന്നും അ​തി​ന് ചോ​റാ​കെ മോ​ശ​മാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യു​മോ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

സി​പി​എം നേ​താ​ക്ക​ളെ മോ​ശ​ക്കാ​രാ​ക്കാ​നാ​ണ് ഇ​ഡി ശ്ര​മി​ക്കു​ന്ന​ത്. നേ​താ​ക്ക​ൾ​ക്കാ​ർ​ക്കും ബി​നാ​മി ഇ​ട​പാ​ടു​ക​ളി​ല്ലെ​ന്നും ഇ​ഡി​യു​ടെ ല​ക്ഷ്യം ന​ട​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​രു​വ​ന്നൂ​രി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തി പു​തി​യ​താ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ 18 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഈ ​കേ​സു​ക​ളി​ലാ​യി 26 പേ​ർ പ്ര​തി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പോ​ലീ​സ്, ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ങ്ങ​ൾ മി​ക​വു​റ്റ​താ​യി​രു​ന്നു. ക​രു​വ​ന്നൂ​രി​ലെ സം​ഭ​വം സ​ർ​ക്കാ​ർ അ​തീ​വ ഗൗ​ര​വ​ത​ര​മാ​യാ​ണ് ക​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ 50 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ചു. ക​രു​വ​ന്നൂ​ർ ബാ​ങ്കി​നെ ത​ക​ർ​ച്ച​യി​ൽ നി​ന്നും ക​ര​ക​യ​റ്റാ​നാ​ണ് സ​ർ​ക്കാ​ർ പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.