കാസര്‍ഗോഡ്: തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ വയലോടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷിനെ (കുട്ടന്‍ 33) ആണ് വീടിന്‍റെ തൊട്ടടുത്ത പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് വീടിന്‍റെ മുന്നില്‍ പ്രിയേഷ് ഉപയോഗിക്കുന്ന ബുള്ളറ്റിന് സമീപം മലര്‍ന്ന് കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ ഷര്‍ട്ട് ഉണ്ടയിരുന്നില്ല. ചെളി പുരണ്ട് ദേഹമാസകലം ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.