പ്രതിഷേധ മാര്‍ച്ചിനിടെ ദേഹാസ്വാസ്ഥ്യം; കൊടിക്കുന്നില്‍ സുരേഷ് ആശുപത്രിയില്‍
Wednesday, June 7, 2023 5:52 PM IST
ആലപ്പുഴ: കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ കുടിശിക തുക സർക്കാർ ഇതുവരെയും നൽകിയില്ലെന്നാരോപിച്ച് കുട്ടനാട്ടിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
നാലുമാസം മുൻപ് കുട്ടനാട്ടിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ പണം ഇപ്പോഴും കർഷകർക്ക് നൽകിയിട്ടില്ലെന്ന് ആരോപിച്ച് കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.
റോഡ് ഉപരോധിച്ച കൊടിക്കുന്നില്‍ സുരേഷിനെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് രാമങ്കരി സ്റ്റേഷനില്‍ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. അദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി ടി സ്കാന്‍, എംആര്‍ഐ എന്നീ പരിശോധനകള്‍ നടത്തി.