വയനാട്ടിൽ ഏത് സമയത്തും തെരഞ്ഞെടുപ്പിന് തയാർ: കെ.സുധാകരൻ
Friday, March 24, 2023 6:03 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ പശ്ചാത്തലത്തിൽ വയനാട്ടിൽ ഏത് സമയത്തും തെരഞ്ഞെടുപ്പിന് തയാറാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
ഏത് സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പാർട്ടി നേരിടാൻ ഒരുക്കമാണ്. ജനങ്ങൾ വിധി തീരുമാനിക്കട്ടെയെന്നും സത്യവും നീതിയും കോൺഗ്രസിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തന്നെ കോൺഗ്രസ് മുന്നോട്ടുപോകും. ആർക്കും കോൺഗ്രസിനെ തടയാൻ കഴിയില്ലെന്നും അയോഗ്യനാക്കിയ നടപടിയെ പാർട്ടി നിയമപരമായി നേരിടുമെന്നും കെ.സുധാകരൻ വ്യക്തമാക്കി.