ഇടവേളയ്ക്ക് ശേഷം നിയമസഭ തിങ്കളാഴ്ച വീണ്ടും ചേരും
Monday, March 20, 2023 8:41 AM IST
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും. ഭരണ - പ്രതിപക്ഷ തര്‍ക്കംമൂലം തുടര്‍ച്ചയായി തടസപ്പെടുന്ന നിയമസഭാസമ്മേളനം സുഗമമാക്കാന്‍ രാവിലെ മുഖ്യമന്ത്രി പിണറായിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും.
രാവിലെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരും. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി നല്‍കാമെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രം വിട്ടുവീഴ്ച ചെയ്താല്‍ മതിയെന്ന നിലപാടിലാണ് പ്രതിപക്ഷം.
ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചകള്‍ ഉണ്ടാകുമെന്നാണ് സൂചന. സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് സമവായംം ഉണ്ടായില്ലെങ്കില്‍ ചോദ്യോത്തര വേളയില്‍ തന്നെ പ്രതിഷേധം ആരംഭിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.