മൂന്നാറിൽ പുലിയുടെ ആക്രമണം
Monday, May 29, 2023 8:48 PM IST
മൂന്നാര്‍. മൂന്നാറിലെ സൈലന്റ്വാലി എസ്റ്റേറ്റില്‍ വീണ്ടും പുലിയുടെ ആക്രമണം. സൈലന്റ്വാലി എസ്റ്റേറ്റിലെ രണ്ടാം ഡിവിഷന് തൊഴിലാളിയായ രാജയുടെ പശുവാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നാലു പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. മേയാന്‍ വിട്ട പശു വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പൊന്തക്കാട്ടില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.
ഉപജീവനമാര്‍ഗമായ കന്നുകാലികളെ പുലിയും കടുവയുമെല്ലാം കൊന്നൊടുക്കുന്നത് മൂന്നാര്‍ തോട്ട മേഖലയില്‍ പതിവാകുകയാണ്. നൂറിലേറെ പശുക്കള്‍ ആണ് പുലിയുടെയും കടുവയുടെയും അക്രമണത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ചത്തത്.