തി​രു​വ​ന​ന്ത​പു​രം: ലോ​ണ്‍ ആ​പ്പു​ക​ളി​ലൂ​ടെ​യു​ള്ള ത​ട്ടി​പ്പി​നെ തു​ട​ർ​ന്ന് 72 ആ​പ്പു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്ന​താ​യി സൈ​ബ​ർ പോ​ലീ​സ്. ഇ​തു സം​ബ​ന്ധി​ച്ചു സേ​വ​ന ദാ​താ​ക്ക​ൾ​ക്കു സ​ന്ദേ​ശം ന​ൽ​കി.

പ​ണം കൈ​മാ​റി​യ ആ​പ്പു​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ആ​പ്പ് സ്റ്റോ​ർ, പ്ലേ ​സ്റ്റോ​ർ, വെ​ബ് സൈ​റ്റു​ക​ൾ എ​ന്നി​വ​യ്ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യി ദ​ന്പ​തി​ക​ൾ കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​നു​ശേ​ഷം പോ​ലീ​സ് സം​സ്ഥാ​ന​ത​ല​ത്തി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ചു ന​ട​പ​ടി​ക്കാ​യി പോ​ർ​ട്ട​ലി​ലേ​ക്ക് കൈ​മാ​റു​ന്നു​ണ്ട്.

നി​ര​വ​ധി പേ​ർ ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പി​നു ഇ​ര​യാ​കു​ന്നെ​ങ്കി​ലും ആ​ത്മ​ഹ​ത്യ​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണു പ​രാ​തി​ക്കാ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ച​ത്. ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പ് അ​റി​യി​ക്കാ​ൻ 9497980900 എ​ന്ന മൊ​ബൈ​ൽ ന​ന്പ​ർ പോ​ലീ​സ് ന​ൽ​കി​യ ശേ​ഷം 300 ലേ​റെ​പ്പേ​ർ ഇ​തു​വ​ഴി പ​രാ​തി അ​റി​യി​ച്ചു.

ലോ​ണ്‍ ആ​പ്പ് കേ​സു​ക​ളി​ൽ ഇ​തു​വ​രെ ര​ണ്ട് എ​ഫ്ഐ​ആ​ർ സൈ​ബ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​റ​ണാ​കു​ള​ത്തും വ​യ​നാ​ട്ടി​ലു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ അ​ഞ്ചെ​ണ്ണ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റി. മ​റ്റു​ള്ള പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ചു വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.