കണ്ണൂരിൽ എം പോക്സ് സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയച്ചു
Friday, September 20, 2024 9:09 PM IST
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും എം പോക്സ് സംശയം. കണ്ണൂരിൽ വിദേശത്ത് നിന്നും വന്നയാൾക്കാണ് എംപോക്സ് രോഗ ലക്ഷണങ്ങളുള്ളത്. ഇയാൾ പരിയാരം മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിൽ ചികിത്സയില്‍ കഴിയുകയാണ്.
ഇയാളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ശനിയാഴ്ചയോ ഞായറാഴ്ചയോ ലഭിക്കും. സെപ്റ്റംബർ ഒന്നിനാണ് ഇയാൾ വിദേശത്തുനിന്ന് എത്തിയത്. തുടർന്ന് രേഗലക്ഷണങ്ങൾ കണ്ടതോടെ ഇന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. വിദേശത്തുനിന്ന് വന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.