പാലക്കാട്: അട്ടപ്പാടി ചിറ്റൂർ മിനർവയിൽ ഭീതിവിതച്ച് മാങ്ങാക്കൊമ്പൻ. ബുധനാഴ്ച രാത്രിയിൽ വീണ്ടും മാങ്ങാക്കൊന്പൻ ജനവാസമേഖലയിൽ ഇറങ്ങി.

സാധാരണയായി പുലർച്ചെയാകുമ്പോൾ മാങ്ങാക്കൊമ്പൻ കാട്ടിലേക്ക് തന്നെ തിരികെ മടങ്ങാറുണ്ട്. എന്നാൽ വ്യാഴാഴ്ച രാവിലെ മാങ്ങാക്കൊമ്പൻ തിരികെ പോകാൻ കൂട്ടാക്കിയിട്ടില്ല.

പ്രദേശത്ത് മാമ്പഴക്കാലമായാൽ ആന സ്ഥിരമായി എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.