മാന്‍ഡസ്: കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
Friday, December 9, 2022 12:02 PM IST
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ചുഴലിക്കാറ്റ് മാന്‍ഡസ് ഇന്ന് അര്‍ധരാത്രിയോടെ തമിഴ് നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയുടെ തെക്കന്‍ തീരങ്ങളിലുമെത്തും. ഇതിന്‍റെ സ്വാധീനഫലമായി വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.