തലയ്ക്ക് 14 ലക്ഷം വിലയിട്ട മാവോയിസ്റ്റിനെ വധിച്ചു
Saturday, September 30, 2023 5:00 AM IST
ബാലാഘട്ട്: തലയ്ക്ക് 14 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റിനെ മധ്യപ്രദേശ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. കമലു (25) ആണു കൊല്ലപ്പെട്ടത്.
സംസ്ഥാന പോലീസിന്റെ ഹോക്ക് ഫോഴ്സാണ് രൂപ്ഝാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ മാവോയിസ്റ്റുകളെ നേരിട്ടത്.