യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അഞ്ചുപേർ അറസ്റ്റിൽ
Thursday, November 30, 2023 4:16 AM IST
കോർബ: ഛത്തീസ്ഗഡിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോർബ ജില്ലയിൽ നിന്ന് 28 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളാണ് അറസ്റ്റിലായത്. കഴിഞ്ഞ 28 ന് വീട്ടിൽ നിന്ന് ടൗണിലേക്ക് പോയ യുവതി തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ പോലീസിൽ പരാതിനൽകുകയായിരുന്നു.
കേസിലെ മുഖ്യ പ്രതി സോനു ലാൽ സാഹു (27) യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും തുടർന്ന് സുഹൃത്തുക്കളായ സന്ദീപ് ഭോയ് (21), വീരേന്ദ്ര ഭോയ് (19), സുരേന്ദ്ര ഭോയ് (21), ജീവ റാവു (19) എന്നിവരുടെ സഹായത്തോടെ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പാലി പോലീസ് സ്റ്റേഷൻ പരിധിയിലെ കെരജാരിയ വനത്തിൽ നിന്ന് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തി.