കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച് സം​ഭ​വം; ആ​റ് പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച് സം​ഭ​വം; ആ​റ് പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
Saturday, February 4, 2023 1:15 PM IST
കോ​ഴി​ക്കോ​ട്: ക​ള​ന്തോ​ട് എം​ഇ​എ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ട്ടുകാ​രാ​യ ആ​റു​പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സ് എ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​ദ്യാ​ർ​ഥി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി കോ​ള​ജ് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന ഒ​രുവീ​ട്ടി​ൽ പോ​യ സ​മ​യ‌​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഭ​വ​മു​ണ്ടാ​കു​ന്ന​ത്. പാ​ർ​ക്ക് ചെ​യ്ത ബൈ​ക്കു​ക​ൾ അ​വി​ടെ നി​ന്നും മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​റ​ച്ചു​പേ​ർ വ​രി​ക​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്തു.


ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ളെ സം​ഘം ആ​ക്ര​മി​ച്ചെ​ന്നും അ​ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കൂ​ടു​ത​ൽ പേ​ർ സം​ഘം ചേ​ർ​ന്ന് വ​രി​ക​യും വ​ടി​വാ​ള​ട​ക്ക​മു​ള്ള​വ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

ഇ​തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ കൈ​യ്ക്ക് വെ​ട്ടേ​ൽ​ക്കു​ക​യും പ​ത്തോ​ളം പേ​ർ​ക്ക് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​ണ് നാ​ട്ടു​കാ​രാ​യ ആ​റു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<