ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് കിണറ്റിൽ ചാടി
Sunday, December 3, 2023 11:01 PM IST
തിരുവനന്തപുരം: ആര്യനാട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് കിണറ്റിൽ ചാടി. വെള്ളനാട് സ്വദേശി വിജയ് സുധാകരൻ (68) ആണ് ഭാര്യ വിജയ കുമാരി( 62 )യെ വെട്ടി പരിക്കേൽപ്പിച്ചത്.
ഇന്ന് രാത്രി 8.30 ഓടെ ആണ് സംഭവം. വിജയകുമാരിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. ഏറെ കാലമായി ഇവർ ചികിത്സയിലായിരുന്നു.
കിണറ്റിൽ ചാടിയ വിജയ് സുധാകരനെ രക്ഷിച്ചു. ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.