കൊല്ലത്ത് സംശയരോഗി ഭാര്യയെ കഴുത്തറുത്ത് കൊന്നു; മരുമകളെ വിളിച്ച് പറഞ്ഞു
Thursday, September 19, 2024 2:07 PM IST
കൊല്ലം: കൊട്ടാരക്കരയില്‍ വയോധികന് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് സുരേന്ദ്രന് പിള്ള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
സരസ്വതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൂത്ത മരുമകളെ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞിരുന്നു. ശേഷം ഓട്ടോറിക്ഷ വിളിച്ച് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
സുരേന്ദ്രന് സംശയ രോഗമായിരുന്നതായും മദ്യ ലഹരിയില്‍ സരസ്വതിയെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. സരസ്വതിയും സുരേന്ദ്രന് പിള്ളയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തെയും ഇയാൾ ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.