ആശ്വാസം; നിര്‍ഭയ കേന്ദ്രത്തിലെ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി
Thursday, September 19, 2024 11:21 AM IST
പാലക്കാട്: നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. 17 വയസുകാരിയെ കണ്ടെത്തിയത് മണ്ണാര്‍ക്കാട്ട് നിന്നാണ്. സുഹൃത്തിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മൂന്നാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത് തമിഴ്നാട്ടിലെ ബന്ധുവീട്ടില്‍ നിന്നും.
കാണാതായവരില്‍ 17 വയസുകാരിയായ ഒരാള്‍ കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് ഈ കുട്ടി പോലീസിനോട് പറഞ്ഞത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് പാലക്കാട്ടെ സഖി കേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായത്. 17 വയസുകാരായ രണ്ടുപേരും 14 വയസുകാരിയുമാണ് പുറത്തുകടന്നത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളില്‍ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. ഇവരില്‍ ഒരാള്‍ പോക്സോ കേസ് അതിജീവിതയാണ്.