ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ
Tuesday, March 28, 2023 10:37 PM IST
പാലക്കാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശിയെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. പാനൂർ ചെണ്ടയോട് കുഞ്ഞിപറന്പത്ത് കെ.പി. യാസറാണ് (34) അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണാർക്കാട് സ്വദേശിനിയായ യുവതിയിൽനിന്ന് സ്വർണവും പണവും വാങ്ങിയശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം.