അമ്പെയ്ത്തിൽ പ്രതീക്ഷ മങ്ങി; ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്
Saturday, August 3, 2024 6:31 PM IST
പാരീസ്: ഒളിമ്പിക്ക്സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ മങ്ങി. വ്യക്തിഗത ഇനത്തില്‍ ക്വാര്‍ട്ടറിൽ ഇന്ത്യയുടെ ദീപിക കുമാരി പുറത്തായി.
ദക്ഷിണ കൊറിയയുടെ സുഹ്യോൺ നാമിനോടാണ് ദീപിക കുമാരി പരാജയപ്പെട്ടത്. നാല് - ആറ് എന്നനിലയിലാണ് ക്വാർട്ടറിൽ ദീപിക പുറത്തായത്.
ജർമനിയെ ആറ്-നാല് എന്ന നിലയിൽ പരാജയപ്പെടുത്തിയാണ് ദീപിക ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. അതേസമയം മറ്റൊരു ഇന്ത്യന്‍ താരം ഭജന്‍ കൗര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു.
നേരത്തെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലിനിറങ്ങിയ ഇന്ത്യയുടെ മനു ഭാകറിന് മെഡൽ നേടാനായിരുന്നില്ല. ഫൈനലില്‍ സ്റ്റേജ് ഒന്നിലെ മൂന്ന് സീരീസുകള്ക്കുശേഷം രണ്ടാം സ്ഥാനത്തേക്ക് കയറിയ മനുവിന് പക്ഷേ ഒടുവില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.