കണ്ണൂർ: ചെറുപുഴ ബസ് സ്റ്റാൻഡിൽ വെച്ച് യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശിയാണെന്നാണ് സൂചന.

ഞായറാഴ്ച ഉച്ചയ്ക്ക് ചെറുപുഴ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ മധ്യവയസ്കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. എതിർവശത്തെ സീറ്റിലിരിക്കുകയായിരുന്ന യുവതിക്കു നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.

ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. സംഭവത്തിൽ പോലീസ് യുവതിയുടെ മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ചെറുപുഴ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.