ഭിന്നശേഷി പെൻഷൻ: കമ്മീഷൻ ശിപാർശ നൽകി
Saturday, June 10, 2023 4:03 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി പെൻഷൻ തുക ഭിന്നശേഷി അവാകശ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി പുതുക്കി നിശ്ചയിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ശിപാർശ നൽകി.
2016 ലെ ഭിന്നശേഷി അവകാശ നിയമം 24(1) വകുപ്പു പ്രകാരം സാമൂഹ്യസുരക്ഷാ പെൻഷൻ തുക നിശ്ചയിക്കുമ്പോൾ ഭിന്നശേഷി പെൻഷന്റെ കാര്യത്തിൽ, ഇതര ജനവിഭാഗങ്ങൾക്ക് കിട്ടുന്ന മറ്റു പെൻഷൻ തുകയെക്കാൾ 25 ശതമാനം കൂടുതൽ തുക പെൻഷനായി നിശ്ചയിക്കണമെന്ന് നിയമമുണ്ട്.