മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച യൂറോപ്പിലേക്ക്
Monday, October 3, 2022 11:47 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച യൂറോപ്പ് സന്ദർശനത്തിനായി പുറപ്പെടും. മുഖ്യമന്ത്രിയും മന്ത്രിമാരും ശനിയാഴ്ചയാണ് യൂറോപ്പിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നുത്. എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില വഷളായതോടെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ 3.55ന് കൊച്ചിയിൽനിന്നും നോർവേയിലേയ്ക്കാണ് മുഖ്യമന്ത്രി യാത്ര തിരിക്കുക. പിന്നീട് ബ്രിട്ടനും സന്ദർശിച്ച ശേഷം ഓക്ടോബർ 12നാണ് മടക്കം. ഫിൻലൻഡ് സന്ദർശനം ഒഴിവാക്കിയാണ് മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം.