കേന്ദ്രം കേരളത്തെ തകർക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി
Sunday, May 28, 2023 7:38 PM IST
കണ്ണൂർ: കേന്ദ്ര സർക്കാർ കേരളത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസനരംഗത്തു കുതിക്കുകയാണ്. ഇതിനെ തകർക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വായ്പയെടുക്കാൻ സംസ്ഥാനത്തിനു പരിധി നിശ്ചയിച്ചതും സംസ്ഥാനത്തിന്റെ കടത്തിനു നിയന്ത്രണമേർപ്പെടുത്തിയതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വൻതോതിൽ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 32,500 കോടി രൂപ വായ്പയെടുക്കാൻ കഴിയുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചതെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാൻ മാത്രമാണ് അനുമതി നൽകിയത്.
കഴിഞ്ഞ വർഷം 23,000 കോടി രൂപയുടെ വായ്പയായിരുന്നു അനുവദിച്ചത്. വായ്പാ പരിധി കുറച്ചത് സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ പരുങ്ങലിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.