എഴുതാത്ത പരീക്ഷ ജയിക്കേണ്ട ആവശ്യമില്ല: പി.എം. ആര്‍ഷോ
Tuesday, June 6, 2023 9:34 PM IST
തിരുവനന്തപുരം: വിവാദമായ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ എഴുതിയിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. എഴുതാത്ത പരീക്ഷ പാസായത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ നടന്ന സമയത്ത് താന്‍ തിരുവന്തപുരത്തായിരുന്നു. കേസ് മൂലം എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ ആകുമായിരുന്നില്ല.
എഴുതാത്ത പരീക്ഷ വിജയിപ്പിക്കേണ്ട ചുമതല ആർക്കും കൊടുത്തിട്ടില്ല. അങ്ങനെ വിജയിക്കേണ്ട ആവശ്യമില്ല. സംഭവിച്ചതു സാങ്കേതിക പിശകാണോ ബോധപൂർവമാണോ എന്നു പരിശോധിക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു.
എംഎ വിദ്യാർഥിയായ ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ എഴുതാതെ പാസായവരുടെ പട്ടികയിൽ വന്നതാണ് വിവാദമായത്. ക്രിമിനല്‍ കേ സില് പ്രതി ആയതിനാല്‍ ആർഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരി ക്കുന്നത്. ഇന്റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകളും രേഖപ്പെടുത്തിയിരുന്നില്ല.