യുവനടിയെ അധിക്ഷേപിച്ചെന്ന് പരാതി; സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ
Friday, August 9, 2024 7:58 PM IST
കൊച്ചി: യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗര്‍ സൂരജ് പാലാക്കാരനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. സമാനമായ മറ്റൊരു കേസില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിൽ അന്ന് സൂരജിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ 2022ല്‍ പോലീസ് കേസെടുത്തത്.
എസ്സിഎസ്ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പോലീസ് ചുമത്തിയിരുന്നു.