ഗുണ്ടാ നേതാവ് ഓംപ്രകാശ് പോലീസ് കസ്റ്റഡിയിൽ
Sunday, September 8, 2024 12:26 PM IST
തിരുവനന്തപുരം: ഗുണ്ടാ നേതാവ് ഓംപ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ കരുതൽ കസ്റ്റഡിയിൽ മാത്രമാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം തുമ്പ പോലീസാണ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച രാത്രി ബൈപ്പാസിൽ നടന്ന ഒരു അപകട സ്ഥലത്ത് ഓംപ്രകാശ് എത്തിയിരുന്നു. ഇവിടെനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ പേരിൽ പുതിയ കേസുകളൊന്നുമില്ല. നിലവിലുള്ള കേസുകളിൽ ജാമ്യം ലഭിച്ചതായും പോലീസ് അറിയിച്ചു.